ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി റീജിയന്റെ ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. പി.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഗോപിനാഥ്, ഡോ.പി.എം.രാധാകൃഷ്ണൻ എന്നിവർ
ബോധവൽക്കരണ ക്ലാസ് നടത്തി. വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗം പകരുന്നത് കാരണം ശുചിത്വ ബോധവും, രോഗപ്രതിരോധ കുത്തിവെപ്പും നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചു.
ടി.എം.രവി, ഒ.കെ.ബാലകൃഷ്ണൻ, ജോസ് കണ്ടോത്ത്, എം.സി.പ്രശാന്ത്, എൻ.കെ.ജയപ്രകാശ്, സുധാ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

