ഹര്‍ത്താല്‍ അക്രമം: 2182 കേസില്‍ 6711 അറസ്റ്റില്‍

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി 89, 171, 22, 149 തിരുവനന്തപുരം റൂറല്‍ 99, 187, 43, 144 കൊല്ലം സിറ്റി 74, 183, 75, 108 കൊല്ലം റൂറല്‍ 52, 147, 27, 120 പത്തനംതിട്ട 509, 771, 59, 712 ആലപ്പുഴ 108, 456, 53, 403 ഇടുക്കി 85, 358, 20, 338 കോട്ടയം 43, 216, 35 181 കൊച്ചി സിറ്റി 34, 309, 01, 308 എറണാകുളം റൂറല്‍ 49, 349, 130, 219 തൃശ്ശൂര്‍ സിറ്റി 72, 322, 75, 247 തൃശ്ശൂര്‍ റൂറല്‍ 60, 721, 13, 708 പാലക്കാട് 296, 859, 123, 736 മലപ്പുറം 83, 277, 35, 242 കോഴിക്കോട് സിറ്റി 101, 342, 39, 303 കോഴിക്കോട് റൂറല്‍ 39, 97, 43, 54 വയനാട് 41, 252, 36, 216 കണ്ണൂര്‍ 239, 433, 35, 398 കാസര്‍ഗോഡ് 109, 261, 30, 231.

