ഹരിപ്പാട് കെ.പി.എൻ പിളളയെ ആദരിച്ചു

കൊയിലാണ്ടി: പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ ഹരിപ്പാട് കെ.പി.എൻ പിളളയെ ആദരിച്ചു. ടോമോ സ്‌ക്കൂൾ ഓഫ് മ്യൂസിക് കൊയിലാണ്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ നഗകരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഭ് കമ്മറ്റി ചെർമാൻ കെ. ഷിജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ട്രിനിറ്റി കോളേജ് ലണ്ടൻ നടത്തിയ പരീക്ഷകളിൽ വിജയിച്ചവർക്കുളള സർട്ടിഫിക്കറ്റ് ഹരിപ്പാട് കെ.പി.എൻ പിളള വിതരണം ചെയ്തു. ജയകൃഷ്ണൻ എം.കെ റിപ്പോർട്ട് അവതരിപ്പിച്ചു. നൗലാ ജബിൻ, കൗൺസിലർ രാമദാസൻ മാസ്റ്റർ, ദീപക് പി.ആർ എന്നിവർ സംസാരിച്ചു. ആനന്ദൻ കാവുംവട്ടം നയിച്ച സ്മൃതിമധുരം, ഫ്യൂഷൻ സംഗീതം എന്നിവയും നടന്നു.

