ഹരിദാസൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു
കൊയിലാണ്ടി: നഗരസഭ മുൻ കൗൺസിലറും, മികച്ച കായികാധ്യാപകനും, എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ സർവ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. കുറുവങ്ങാട് സെൻട്രൽ യു.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ, കെ. ഷിജു മാസ്റ്റർ, വി. സുന്ദരൻ മാസ്റ്റർ, കൗൺസിലർ ശ്രീജറാണി, കെ.ടി.എം കോയ, സി. രമേശൻ, വത്സരാജ് കേളോത്ത്, ടി. ഗംഗാധരൻ, കെ. മുകുന്ദൻ, എസ്. രവീന്ദ്രൻ, സിറാജ് മാസ്റ്റർ, എൻ. ഗോപിനാധൻ എന്നിവർ സംസാരിച്ചു.

