ഹരിത പ്രോട്ടോകോൾ: പന്തലായനി ബി.ആർ.സി.യിൽ ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഹരിത പ്രോട്ടോകോൾ നടപ്പിലാക്കാൻ പന്തലായനി ബി. ആർ. സി. യിൽ നടന്ന ശിൽപശാല തീരുമാനിച്ചു. ജനപ്രതിനിധികൾ, 78 വിദ്യാലയങ്ങളിലെ പി. ടി. എ. പ്രസിഡണ്ടമാർ, ഹെഡ്മാസ്റ്റർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. ചൊങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ള കരുണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, കെ. ഗീ ഗീതാനന്ദൻ, വി. സുന്ദരൻ, എന്നിവർ സംസാരിച്ചു. ബി.പി.ഒ. എം. ജി. ബൽരാജ് സ്വാഗതവും, ശുചിത്വമിഷൻ കോ-ഓഡിനേറ്റർ കെ. പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

