ഹരിതം, കാര്‍ഷികമേള ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ഷികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി. ഗീത, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍.അബ്ദുല്‍ മജീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. കുഞ്ഞിക്കണ്ണന്‍, കെ.എം. റീന, കെ.പി. ബിജു, എന്‍. പത്മജ, കെ.കെ. ആയിഷ, കെ.പി. അസ്സന്‍കുട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സുജാത മനക്കല്‍, അംഗം എ.കെ. ബാലന്‍, പേരാമ്പ്ര കൃഷി അസി.ഡയറക്ടര്‍ പുഷ്പ , കൃഷി ഓഫീസര്‍ മനോജ് എന്നിവർ സംസാരിച്ചു .

