ഹരികൃഷ്ണനെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കാൽവഴുതി കിണറ്റിൽ വീണ സ്ത്രീയെ സമയോചിതമായി കിണറ്റിലേക്കെടുത്ത് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശി കുന്നപ്പനാരി താഴെകുനി ഹരികൃഷ്ണനെ ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റി ആദരിച്ചു. മേഖലകമ്മിറ്റിയുടെ ഉപഹാരം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് കൈമാറി. സാഹസിക പ്രവർത്തനം നടത്തി യുവതിയെ രക്ഷിച്ച വാർത്ത പുറത്ത് വന്ന ഉടനെ സമൂഹത്തിനൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹരികൃഷ്ണന് അഭിനന്ദന പ്രവാഹം വന്നുകൊണ്ടിരിക്കുകയാണ്.

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഹരികൃഷ്ണൻ സ്കൂളിലെ ആദ്യ ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് കൂടിയാണ്. കൊയിലാണ്ടി ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയും, കുന്നാപ്പനാരി താഴെ കുനി ഹരിദാസൻ്റെയും റീനയുടെയും മൂത്തമകനാണ് ഈ ധീരനായ യുവാവ്. ഹരികൃഷ്ണൻ. ചടങ്ങിൽ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സൌത്ത് മേഖല ഭാരവാഹികൾ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


