ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച പകല്‍ മൂന്നിന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഒരുശതമാനം കുറവുണ്ടാകുമെന്നാണ് വിവരം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും വിജയശതമാനം കുറയും. പ്ളസ്ടു ഫലം വെബ്സൈറ്റുകളില്‍ ലഭിക്കും. www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.result.itschool.gov.in, www.cdit.org,www.exa mresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in. result.kerala.gov.in, prd.kerala.gov.in, kerala.gov.in. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി: www.result.itschool. gov.in, www.keralaresults .nic.in, vhse.kerala.gov.in
പ്ളസ്ടു പരീക്ഷാ ഫലം അറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ളിക്കേഷനില്‍ പ്രത്യേക സൌകര്യമുണ്ട്. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലം ലഭിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള എല്ലാ സ്മാര്‍ട്ട് ഫോണിലും ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
