KOYILANDY DIARY.COM

The Perfect News Portal

ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 660 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ് ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 46 പ്രിന്‍സിപ്പാള്‍ തസ്തികയും ഇതില്‍ ഉള്‍പ്പെടുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (232), ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (269), ഹൈസ്കൂളില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി ആയി ഉയര്‍ത്തിയ സ്കൂളുകളില്‍ 113 തസ്തികകള്‍ എന്നിവയാണ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ലാബ് അസിസ്റ്റന്റിന്റെ 47 തസ്തികയും സൃഷ്ടിക്കും.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍.സി.സി. ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ജൂനിയര്‍ സൂപ്രണ്ട് 1, ക്ലാര്‍ക്ക് 5, ഓഫീസ് അറ്റന്‍ഡന്റ് 1, ചൗക്കിദാര്‍ 1, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1, ഡ്രൈവര്‍ 3 എന്നീ തസ്തികകള്‍ സൃഷ്ടിച്ചു.

Advertisements

കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കരകുളത്ത് വീടും സംരക്ഷണ ഭിത്തിയും തകര്‍ന്നുവീണ് സജീനയും രണ്ടു മക്കളും മരണപ്പെട്ടിരുന്നു. സജീനയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും പത്തുലക്ഷം രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ. ആയ അദീല അബ്ദുളളക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *