KOYILANDY DIARY.COM

The Perfect News Portal

ഹജ്ജ് ; അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും

മലപ്പുറം: 2016-ലെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ ഇത്തവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. അവസരം ലഭിക്കുന്നവര്‍ മാത്രം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകളിലെ നറുക്കെടുപ്പ് മാര്‍ച്ച്‌ 15 മുതല്‍ 23വരെ നടക്കും. 2016-ലെ ഹജ്ജ് നടത്തിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ജനുവരി ഒന്നിന് ഹജ്ജ് കാര്യങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിക്കും. ഹജ്ജിന് അവസരം ലഭിച്ചവര്‍ പാസ്‌പോര്‍ട്ടും ആദ്യഘഡു പണവും ഏപ്രില്‍ എട്ടിനു നല്‍കണം. രണ്ടാംഘഡു ഏപ്രില്‍ 15നുളളിലാണ് സമര്‍പ്പിക്കേണ്ടത്.  ഹജ്ജ് നറുക്കെടുപ്പിനു ശേഷം പുറത്തിറക്കുന്ന കാത്തിരിപ്പു പട്ടികയില്‍നിന്ന് തീര്‍ഥാടകര്‍ക്ക് അവസരം നല്‍കും. ഇന്ത്യയില്‍നിന്നുളള ആദ്യഹജ്ജ് വിമാനം ഓഗസ്റ്റ് നാലിന് പുറപ്പെടും.

Share news