സർവ്വകക്ഷി യോഗം ചേർന്നു

കൊയിലാണ്ടി: നിപ വൈറസ് വ്യാപനത്തിനെതിരായും മറ്റ് പകർച്ചവ്യാധികൾ പടരുന്നത് തടയാനും കൂടുതൽ ജാഗ്രത്തായ ഇടപെടലുകൾ നടത്താൻ വേണ്ടി കൊയിലാണ്ടി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് ചേർന്നു. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും ഇതിനോടകം രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും .
പഞ്ചായത്ത്, നഗര കേന്ദ്രങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് കൂട്ടായ ശുചീകരണ പ്രവൃത്തികൾ അനുയോജ്യമായ തീയതി നിശ്ചയിച്ച് നടത്താനും തീരുമാനിച്ചു. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു.
യോഗത്തിൽ കെ.ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, പന്തലായനി ബ്ലോക്ക് പ്രസിഡന്റ് ശോഭന കെ.എം, പഞ്ചായത്ത് പ്രസിഡന്റുമാരായ അശോകൻ കോട്ട്, കരുണൻ കൂമുള്ളി, ഷീജ പട്ടേരി, തഹസിൽദാർ പി.പ്രേമൻ, ജില്ലാ ടി.ബി.ഓഫീസർ പ്രമോദ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു എന്നിവരും വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും മെഡിക്കൽ ഓഫീർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരും സംബന്ധിച്ചു.
