സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) കുറുവങ്ങാടിൽ നിന്നും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പാസ്സായ 2014-15 വർഷത്തെ ട്രെയിനികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുകളുടെ വിതരണം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് എ. പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ. കെ. മുരളി, ഓപ്പൺ മൈന്റ് ഇന്റർനാഷണൽ ചീഫ് ട്രെയിനർ സി. എസ്. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
