KOYILANDY DIARY.COM

The Perfect News Portal

സർഗ്ഗ വിദ്യാലയ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  നൂതനാശയങ്ങൾ പങ്കുവെക്കുന്ന സ്കൂൾ പ്രോജക്ടുകൾക്ക് അക്കാദമികവും, സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി എസ്.എസ്.എ. ഈ അധ്യയന വർഷം നടപ്പിലാക്കുന്ന സർഗ്ഗ വിദ്യാലയ പദ്ധതിയുടെ പന്തലായനി ബി.ആർ.സി തല ഉദ്ഘാടനം ചിങ്ങപുരം വന്മുകം- എളമ്പിലാട് എം എൽ.പി.സ്കൂളിൽ നടന്നു.
ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇ.കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.  മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.ഒ. ഡോ:എം.ജി.ബൽരാജ് പദ്ധതി വിശദീകരണം നടത്തി.
‘വിദ്യാഭ്യാസത്തിൽ’ ഡോക്ടറേറ്റ് നേടിയ ബി.പി.ഒ.ഡോ: എം.ജി.ബൽരാജിന് ഡി.ഡി.ഇ ഉപഹാര സമർപ്പണം നടത്തി.
നേരത്തെ പ്രഖ്യാപിച്ച സർഗ്ഗ വിദ്യാല പുരസ്കാരം  വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിന്റെ ഹോം ലൈബ്രറി പദ്ധതിക്ക് ലഭിച്ചിരുന്നു. അതിഥികളെ കുട്ടികൾ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ്, പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന, സ്കൂൾ ലീഡർ ഹൈഫഖദീജ, വീക്കുറ്റിയിൽ രവി, വി.എം.സജിത, കെ.ശ്രീധരൻ, തൻസീറ മന്നിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *