KOYILANDY DIARY.COM

The Perfect News Portal

സർക്കാർ പ്രഖ്യാപിച്ച ധനസഹായം ബിജെപി ഓഫീസിൽ വിതരണം ചെയ്ത സംഭവം: DYFI പ്രതിഷേധിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ബിജെപി ഓഫീസിൽ വിതരണം ചെയ്ത സംഭവത്തിൽ DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായമാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരസഭയിലെ 35 വാർഡ് കൗൺസിലർ വൈശാഖിന്റെ നേതൃത്വത്തിൽ ബിജെപി യുടെ പാർട്ടി ഓഫീസ് ആയ മാരാർജി ഭവനിൽ വെച്ച് വിതരണം ചെയ്തത്.

സംഭവ നടന്ന ഉടനെ കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ചില ബിജെപി പ്രവർത്തകർ സിപിഐ(എം) പ്രവർത്തകരുടെ വീടുകളില് കയറി ഭീഷണിമുഴക്കിയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് dyfi കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുട നേതൃത്വത്തിൽ കൊയിലാണ്ടി മത്സ്യ മാർക്കറ്റിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സമരം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ്  സി.എം. രതീഷ് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി അംഗം ഫർഹാൻ, മേഖല സെക്രട്ടറി നീരജ്‌ മേഖല പ്രസിഡൻ്റ് സുജിത്ത് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ നിരവധി മാസങ്ങളായി സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമ പെൻഷനും ഇതേ ബിജെപി ഓഫീസിൽ വെച്ചാണ് വിതരണം ചെയ്തത്. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത ബി.പി.എൽ. കുടുംബത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 1000 രൂപ പ്രഖ്യാപിച്ചിരുന്നു. ഈ പണം വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി. ഓഫീസിലെത്തിച്ച് പണം വിതരണം ചെയ്യിക്കുകയായിരുന്നു. നഗരസഭ കൌൺസിലർ നേതൃത്വം കൊടുത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് ഇത്തരത്തിൽ പണം വിതരണം ചെയ്തത്.

Advertisements

സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയും മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *