സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാന്പും നടത്തുന്നു

കോടഞ്ചേരി: കോഴിക്കോട് മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗത്തിന്റെയും കണ്ണോത്ത് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാന്പും നടത്തുന്നു. നാളെ രാവിലെ 8.30 മുതൽ 12 വരെ കണ്ണോത്ത് സെന്റ് മേരീസ് പാരിഷ് ഹാളിലാണ് ക്യാന്പ്. മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗത്തിലെ 15 അംഗ വിദഗ്ധസംഘം രോഗികളെ പരിശോധിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തിമിര രോഗികൾക്ക് ഇൻട്രാ ഒക്കുലർ (ഐഒഎൽ) ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 8943049405,
