കൊയിലാണ്ടി: പൊയിൽക്കാവ് സൗഹൃദം റെസിഡന്റ്സ് അസോസിയേഷൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാധാകൃഷ്ണൻ, പുതുക്കുടി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഡോ:ഒ.വാസവൻ സ്വാഗതവും വിനീഷ് താഴത്തയിൽ നന്ദിയും പറഞ്ഞു.