KOYILANDY DIARY.COM

The Perfect News Portal

സൗഹാര്‍ദ്ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദ്ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച്‌ വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ മഹാതിര്‍ ഉന്നയിച്ചത്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും മഹാതീര്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *