സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

ഡല്‍ഹി : സൗമ്യവധക്കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് നിയമസംവിധാനത്തിലെ അവസാന മാര്‍ഗമായ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

