സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ 19-ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. 18 വയസ്സുവരെയുള്ളവര്‍ക്ക് ക്യാമ്പിൽ പങ്കെടുക്കാം. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അതിനുള്ള സൗകര്യമൊരുക്കും. അര്‍ഹരായവര്‍ക്ക് ശസ്ത്രക്രിയക്കുള്ള സാമ്പത്തികസഹായം നല്‍കും. ഫോണ്‍: 9048187473.
