സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി: മാട്ടുവായ് നന്മ റെസിഡന്റ്‌സ് അസോസിയേഷന്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. സുകുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ചന്ദ്രകാന്ത് ക്ലാസെടുത്തു. വാര്‍ഡംഗം ഒ.കെ.അഞ്ജു, സെക്രട്ടറി മാടത്തില്‍ സുനി, എന്‍.പി. രവി എന്നിവര്‍ സംസാരിച്ചു.
