സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ വിദ്യാര്‍ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് പറഞ്ഞയച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

