സ്വർണ്ണാഭരണത്തിന് ഏർപ്പെടുത്തിയ ഹോൾമാർക്കിങ്ങ് യൂണീക്ക് ഐഡൻ്റിഫിക്കേഷൻ നിയമം പിൻവലിക്കണം: AKGSMA

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സ്വർണ്ണാഭരണത്തിന് ഏർപ്പെടുത്തിയ ഹോൾമാർക്കിങ്ങ് യൂണീക്ക് ഐഡൻ്റിഫിക്കേഷൻ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി കൊയിലാണ്ടി ഹോഡ് പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്തി. പി. മുഹമ്മദ് ഹാജി സമരം ഉൽഘാടനം ചെയ്തു. ഇ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. വത്സൻ്റ, കെ. അശോകൻ, ഇ. കെ. ദിനേശൻ, വി..എസ്. വിജയൻ, ഇ. രവി. സംസാരിച്ചു.

