സ്വപ്‌നങ്ങളും ചിന്തകളും പങ്കുവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശ കാര്‍ഡുകള്‍

കൊയിലാണ്ടി: കേരള വികസനത്തിനുതകുന്ന സ്വപ്‌നങ്ങളും ചിന്തകളും പങ്കുവെക്കണമെന്നാവശ്യപ്പെട്ട് എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി സന്ദേശ കാര്‍ഡുകള്‍ അയച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് നെയിംസ്‌ളിപ്പുകളും നല്‍കി. പൊതുവിദ്യാലയത്തിലെ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിസന്ദേശകാര്‍ഡ് അയച്ചത്. കുട്ടികള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി അയക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. ദാസന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുകയും കത്ത് കുട്ടികള്‍ക്ക് കൈമാറുകയും ചെയ്തു. പന്തലായനി ബി.പി.ഒ. എം.ജി. ബല്‍രാജ്, ഹെഡ്മാസ്റ്റര്‍ സി.കെ. വാസു, സി. ബാലന്‍, പി.പി. അസ്സന്‍കോയ, പവിത്രന്‍ മേലൂര്‍ എന്നിവര്‍ സംസാരിച്ചു.

