KOYILANDY DIARY.COM

The Perfect News Portal

സ്വപ്ന സുരേഷ് ജയിൽ മോചിതയായി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചില്ല.

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻ. ഐ. എ കേസിൽ സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു. ഹൈക്കോടതി കർശന വ്യവസ്ഥകളോടെയാണ് എൻ. ഐ. എ കേസിൽ ജാമ്യം നല്കിയത്

Share news

Leave a Reply

Your email address will not be published. Required fields are marked *