KOYILANDY DIARY.COM

The Perfect News Portal

സ്വന്തം ടീമിനെ തോല്‍പ്പിച്ചിട്ടും അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് വിന്‍ഡീസിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയില്‍

നാഗ്പൂര്‍: ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ സ്വന്തം ടീമിനെ തോല്‍പ്പിച്ചിട്ടും അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് വിന്‍ഡീസിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയില്‍. ആറു റണ്‍സിനാണ് അഫ്ഗാന്‍ വിന്‍ഡീസിനെ അട്ടിമറിച്ചത്. ഈ മല്‍സരത്തില്‍ വിശ്രമിച്ച ക്രിസ് ഗെയില്‍ അഫ്ഗാനിസ്ഥാനെ അഭിനന്ദിക്കാന്‍ കളിക്കളത്തിലിറങ്ങിയത് ശ്രദ്ധേയമായ കാഴ്ചയായി. അവര്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുക്കാനും ഗെയ്ല്‍ താല്‍പര്യം കാണിച്ചു.ആദ്യം അഫ്ഗാന്‍ ടീമിലെ ഒരാളായിരുന്നു ഗെയിലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

അവസാനമായപ്പോഴേക്കും ഗെയ്‍ലിനൊപ്പം ഒരു ‘ടീം ഫോട്ടോ’ തന്നെ അഫ്ഗാന്‍ എടുത്തു. നിറഞ്ഞ പുഞ്ചിരിയോടെയാണ് അഫ്ഗാന്‍ താരങ്ങളുടെ ആഗ്രങ്ങള്‍ ഗെയില്‍ സാധിച്ചു നല്‍കിയത്. ക്രിസ് ഗെയ്‍ലിന്റെ ഡാന്‍സ് ഏറെ പ്രശസ്തമാണ്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 123 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം എട്ടു വിക്കറ്റിന് 117 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ലോകകപ്പ് സെമി മല്‍സരക്രമത്തില്‍ ഈ മല്‍സരഫലം മാറ്റമൊന്നും സൃഷ്ടിക്കില്ല. വെസ്റ്റ് ഇന്‍ഡീസ് തന്നെ ഗ്രൂപ്പില്‍ ഒന്നാമത്.

Share news