സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്

കര്‍ണാടകം; ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് അത്യാഹിതം. ആനയുടെ മുതുകിലും ദേഹത്താകെയും പരിക്കുണ്ട്.
എഴുന്നേല്‍ക്കാന്‍ പറ്റാത്ത പരുവത്തിലാണ് കാട്ടാന. കര്‍ണാടകവനം വന്യജീവി വകുപ്പിനെയും മൃഗസംരക്ഷണ, പൊലീസ് വിഭാഗങ്ങളെയും നാട്ടുകാര്‍ വിവരമറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

