സ്നേഹ വീട് നിർമ്മിച്ച് നൽകി
കൊയിലാണ്ടി: സി. പി. ഐ. എം. കീഴരിയൂർ ലോക്കൽ കമ്മറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീട് ജില്ലാ സിക്രട്ടറി പി. മോഹനൻ മാസ്റ്റർ ബബീഷിന് കൈമാറി. ചടങ്ങിൽ കെ. ദാസൻ, ഏരിയ സിക്രട്ടറി കെ. കെ. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ടീച്ചർ, പി. കെ ബാബു സംഘാടക സമിതി കൺവീനർ പി. കെ പ്രകാശൻ, ചെയർമാൻ ഫൗസിയ എന്നിവർ പങ്കെടുത്തു.
