KOYILANDY DIARY.COM

The Perfect News Portal

സ്ഥാനാർതഥികൾക്ക് 2 ലക്ഷം രൂപ പിൻവലിക്കാൻ കഴിയണം: ആർ.ബി.ഐ.യോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ അവസരമൊരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.

സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനപരമായ ദൗത്യമാണ്. എല്ലാ സ്ഥാന്‍ഥികള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കണമെന്നും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷനില്‍ തിരഞ്ഞെടുപ്പ് ചെലവിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ദിലീപ് ശര്‍മ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം റിസര്‍വ് ബാങ്കിന് മനസിലായിട്ടില്ലെന്ന് തോന്നുന്നുവെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

നിലവില്‍ ഒരാള്‍ക്ക് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന പരമാവധി തുക 24000 രൂപയാണ്. ഇത് മാര്‍ച്ച്‌ 11 വരെ സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് ലക്ഷമാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. മാര്‍ച്ച്‌ 11നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. പഞ്ചാബ്, ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *