KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി: എന്‍.എം.സി ഗ്രൂപ്പിന്റെ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഉദ്ഘാടനം ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണും, ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റുമായ ശൈഖ ഫാത്തിമ ബിന്‍ മുബാറഖ് നിര്‍വ്വഹിച്ചു.

അമ്മയ്ക്കും, കുട്ടിക്കും ഏറ്റവും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പിറ്റലില്‍ നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. നവജാത ശിശുക്കള്‍ക്കും, മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്കുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിക്കുന്ന നിയോനെറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍.ഐ.സി.യു) ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.

എന്‍.എം.സി ഗ്രൂപ്പ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ: സി.ആര്‍ ഷെട്ടി ശൈഖ ഫാത്തിമയെ സ്വീകരിച്ചു. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായുള്ള അബുദാബിയിലെ സ്വകാര്യമേഖലയിലെ പുതിയ സംഭരത്തെ ശൈഖ ഫാത്തിമ അഭിനന്ദിച്ചു. ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികതകള്‍ ഈ രംഗത്ത് ലഭ്യമാക്കേണ്ടുന്നതിന്റെ പ്രാധാന്യം ശൈഖ ഫാത്തിമ പങ്ക് വെച്ചു. ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളെയും, സജ്ജീകരണങ്ങളെയും ശൈഖ നേരിട്ട് കണ്ട് വിലയിരുത്തി.

Advertisements

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനും യു.എ.ഇയിലെ ഭരണനേതൃത്വത്തിനുമുള്ള നന്ദി ഡോ: സി.ആര്‍ ഷെട്ടി ചടങ്ങില്‍ പ്രകാശിപ്പിച്ചു. വീട്ടിലെ പരിരക്ഷ മാതൃശിശുപരിചരണത്തില്‍ ഉറപ്പ് വരുത്തുന്ന അബുദാബിയിലെ ആദ്യ സ്വകാര്യ സ്ഥാപനമാണ് എന്‍.എം.സി ഗ്രൂപ്പിന്റെ ്രൈബറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍.

Share news