‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’: ഒ. രാജഗോപാല്‍ എഴുതിയ ലേഖനം വൈറലാകുന്നു…

‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’ എന്ന തലക്കെട്ടോടെ ഇപ്പോഴത്തെ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ എഴുതിയ ലേഖനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 1999ല്‍ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പ്രമുഖ മാധ്യമം പുറത്തിറക്കിയ സപ്ലിമെന്റിലാണ് ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം.
സപ്ലിമെന്റിന്റെ 28-ാം പേജില്‍ ലേഖനം തുടരുമെന്ന് നല്‍കിയിട്ടുണ്ടെങ്കിലും ആ പേജ് ലഭ്യമായിട്ടില്ല. സമാനമായ രീതിയില്‍ ശബരിമല ദര്‍ശനത്തിന് സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ 2016ല്‍ ഫേസ്ബുക്കിലും കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിനുപിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ഇപ്പോള്‍ ശക്തമായി എതിര്‍ക്കുന്ന ബിജെപിക്ക് നിയമസഭയിലുള്ള ഏക പ്രാതിനിധ്യമാണ് ഒ. രാജഗോപാലിന്റേത്. അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്ന അവസരത്തില്‍ രാജഗോപാലിന്റെ ലേഖനം ചര്‍ച്ചയാവുകയുമാണ്.

