സ്തനാര്‍ബുധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെയും അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തില്‍ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സ്തനാര്‍ബുധ ബോധവത്കരണ ക്ലാസ്സ് നടത്തി. കൊരയങ്ങാട് കലാക്ഷേത്ര ഹാളില്‍ നടന്ന പരിപാടി നഗരസഭാംഗം ഷീബ സതീശന്‍ ഉദ്ഘാടനം ചെയ്തു. അലയന്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഡോ.സതീഷ് പത്മനാഭന്‍, ഡെ.സജ്‌ന എന്നിവര്‍ ക്ലാസ്സ് നയിച്ചു. പി.കെ.ശ്രീധരന്‍, അരുണ്‍ മണമല്‍, എ.വി.കാര്‍ത്ത്യായനി, എം.ആര്‍.ബാലകൃഷ്ണന്‍, എ.വി.ശശി എന്നിവര്‍ സംസാരിച്ചു.

