സ്കൂള്‍ തുറക്കുന്നത് വെളളിയാഴ്ച, ശനിയും പ്രവൃത്തി ദിവസം

തിരുവനന്തപുരം: വേനലവധി കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവങ്ങള്‍ മാത്രമാണ് ബാക്കി. സാധാരണയായി വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും. എന്നാല്‍ ഇത്തവണ അതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍. ജൂണ്‍ ഒന്നാം തിയ്യതിയായ വെള്ളിയാഴ്ച തന്നെ ഇത്തവണ സ്കൂള്‍ തുറക്കും.
ജൂണ്‍ 2 ശനിയാഴ്ചയാണെങ്കിലും അന്നേ ദിവസവും പ്രവര്‍ത്തി ദിവസമായിരിക്കും. പുതിയ തീരുമാനത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും. 20 പ്രവൃത്തിദിവസം അടുത്ത അധ്യയനവര്‍ഷം ഉണ്ടാവാന്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കും. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനങ്ങള്‍ ഉണ്ടായിരിക്കണം.

