സോളാപൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; 25 പേര് കുടുങ്ങിക്കിടക്കുന്നു
സോളാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂര്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര് കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എട്ടു പേരെ ഇതുവരെ രക്ഷപെടുത്തി. സോളാപുരിലെ കര്മലയിലായിരുന്നു സംഭവം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.



