സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഹോട്ടലിനു മുകളില്‍ നിന്നു ചാടി മരിച്ചു

പൂണെ: സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൂണെയിലെ ഹോട്ടലിനു മുകളില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദിനെ (25)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
ദുര്‍ഗാ പ്രസാദ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള കുറിപ്പില്‍ ഐ.ടിയില്‍ യാതൊരു ജോലി സുരക്ഷയുമില്ല. എന്റെ കുടുംബത്തെ ഓര്‍ത്ത് ഞാന്‍ ദുഖിതനാണ് എന്ന് എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ദുര്‍ഗ ഇതുവരെ ജോലിചെയ്തിരുന്നത് ഡല്‍ഹിയിലായിരുന്നു. പൂണെയിലേക്ക് അടുത്തിടെയാണ് ജോലിക്കായി എത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിയതിനൊപ്പം തന്റെ ഇടങ്കയ്യില്‍ കത്തികൊണ്ട് 25 മുറിവുകളും ദുര്‍ഗാ പ്രസാദ് തീര്‍ത്തിട്ടുണ്ട്. അതില്‍ മരണം സംഭവിക്കാതായതോടെയാണ് 4 നിലകളുള്ള ഹോട്ടലിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് ഹോട്ടല്‍ മാനേജര്‍ ഇക്കാര്യം വിളിച്ച് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. ദുര്‍ഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

