സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി

ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കമ്മിറ്റി അംഗം ഷീബാറാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ എ.എം. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സുനില്‍ കൊളക്കാട്, എ.പി.ഷാജി, മുഹമ്മദലി പൂനത്ത്, വിനുരാജ് എന്നിവര്‍ സംസാരിച്ചു.
