സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ 15,17 വാർഡുകളിൽ ഉൾപ്പെട്ട റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പാശ്ചാത്തലത്തിലാണ് സൈബർ ക്ലാസ്സ് നടത്തുവാൻ തീരുമാനിച്ചത്. പന്തലായനി സൗത്ത്, സഹൃദയ, സംഗമം റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് കേരള പോലീസിലെ സൈബർ വിഭാഗം വിദഗ്ദൻ കടവത്ത് രങ്കീഷ് ഉദ്ഘാടനം ചെയ്തു.
പന്തലായനി ക്രിസ്റ്റൽ അക്കാദമിയിൽ നടന്ന പരിപാടിയിൽ സംഘാടകസമിതി ചെയർമാൻ സി. കെ. ആനന്ദൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ കൗൺസിലർ വി. കെ. രേഖ മുഖ്യാതിഥിയായി. കൺവീനർ എം. ശ്രീധരൻ സ്വാഗതവും കേളോത്ത് ശിവദാസ് നന്ദിയും പറഞ്ഞു.

