സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ദേശീയതയുടെ പുനര്‍വായനകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക എഡിറ്റര്‍ പ്രൊഫ. സി പി അബൂബക്കര്‍ ഉദ്ഘാടനംചെയ്തു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സി കുഞ്ഞമ്മദ് അധ്യക്ഷനായി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ഡോ. ബിനീഷ് പുതുപ്പണം പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം വി. എം. കൃഷ്ണന് കുട്ടി സ്വാഗതവും, ലൈബ്രറി കൗണ്‍സില്‍ കോഴിക്കോട് താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു നന്ദിയും പറഞ്ഞു. ബാലവേദി പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.

ഇന്ന് വൈകിട്ട് നാലിന് മതമൗലിക വാദവും സ്ത്രീ നീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്യും.

