സുരക്ഷ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മിറ്റി നേതൃത്വത്തിൽ ഹോം കെയർ പരിചരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സുരക്ഷ പാലിയേറിറീവ് ചെയർമാനുമായ കെ. ഷിജു മാസ്റ്റർ ചടങ്ങില് അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, കെ പത്മനാഭൻ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു
