സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റി ‘ശുചിത്വ സംഗമം’ സംഘടിപ്പിച്ചു
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ശുചിത്വ സംഗമം’ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ അതിർത്തിയായ പാലക്കുളം മുതൽ കൊല്ലം UP സ്കൂൾ വരെ ഏതാണ്ട് 2 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാതയുടെ ഇരുവശങ്ങളിലുമാണ് സുരക്ഷയുടെ സന്നദ്ധ വളണ്ടിയർമാർ ശുചീകരണം നടത്തിയത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു ശുചിത്വ സംഗമം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ഫയർഫോഴ്സ് സേനാംഗങ്ങളും ശുചീകരണത്തിന് സഹായവുമായി എത്തി. പിന്തുണയുമായി കൊയിലാണ്ടി MLA കെ. ദാസനും സ്ഥലത്തെത്തി. ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീശൻ. കെ, നഗരസഭ കൌൺസിലർ കെ. ടി. സിജേഷ്, വി.ബാലകൃഷ്ണൻ, എ.പി.സുധീഷ്, സജിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
