സുരക്ഷാ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: പരസ്പരം സംരക്ഷിക്കുക എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ .കെ .എസ് .ഇ.ബി. ജീവനക്കാരും, കരാർ തൊഴിലാളികളും സുരക്ഷാ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി, പൂക്കാട്, തിക്കോടി, മൂടാടി, അരിക്കുളം, മേലടി, സെക്ഷനുകളിലെ ജീവനക്കാർ പങ്കെടുത്തു.
കൊയിലാണ്ടി എസ്.ഐ.കെ.സുമിത്ത് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി അസി.എക്സിക്യുട്ടീവ് എൻജിനീയർ കൃഷ്ണേന്ദു, എ-ഇ.മാരായ പ്രസിത് കുമാർ, രഘുറാം, ബാബു, സബ്ബ് എഞ്ചിനീയർമാരായ കെ.സി.രാജൻ, കെ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

