സുരക്ഷയുടെ കരുത്തിൽ ഒരു കോവിഡ് രോഗികൂടി ജീവിതത്തിലേക്ക്
കൊയിലാണ്ടി: സുരക്ഷ കൊല്ലം മേഖലയിലെ സന്നദ്ധപ്രവർത്തകരുടെ ഇടപെടലിൽ ഒരു കൊവിഡ് രോഗികൂടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണി സമയത്ത് നഗരസഭയിലെ 9ാം വാർഡിൽ (വിയ്യൂർ സൗത്ത്) കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കൊയിലി വീട്ടിൽ ലീല എന്ന 77 വയസ്സുകാരിയെ ഓക്സിജൻ അളവ് കുറഞ്ഞ് കടുത്ത ശ്വാസതടസ്സം അമുഭവപ്പെട്ടിതിനെ തുടർന്ന് വീട്ടുകാർ സുരക്ഷ യൂണിറ്റ് പ്രസിഡന്റ് മനയത്ത് ഷാജിയെ സഹായത്തിനായി വിളിക്കുന്നത്.

ഷാജി വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷ മേഖല ചെയർമാൻ ടി ധർമ്മന്റെ നേതൃത്ത്വത്തിൽ സുരക്ഷ വളണ്ടിയർമാർ വീട്ടിലെത്തുകയും രോഗിയെ കോഴിക്കോട് ബീച്ചാശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് അവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്തിട്ടുണ്ട്. അങ്ങിനെ സുരക്ഷയുടെ കൈത്താങ്ങിൽ ഒരുജീവൻകൂടി രക്ഷിക്കാൻ സാധിച്ചതിൽ നിർവൃതിയിലാണ് പ്രവർത്തകർ.


ഒപ്പമുണ്ടെന്ന സന്ദേശമുയർത്തി സുരക്ഷ കൊല്ലം മേഖല ചെയർമാൻ ടി ധർമ്മൻ വിയ്യൂർ സൗത്ത് യൂണിറ്റ് പ്രസിഡന്റ് മനയത്ത് ഷാജി, എന്നിവരുടെ നേതൃത്വത്തില് പി പി ഇ കിറ്റ് ധരിച്ച് മറ്റ് സുരക്ഷ വളണ്ടിയർമാരായ തച്ചിലേരി അജിത്ത്, കാട്ടിൽതാഴ രാകേഷ് എന്നിവരും ജിവന് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.


