സുബേദാർ എം. ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു. 2021 ജൂലൈ 8 ന് ജമ്മു കാശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് വീരമൃത്യു വരിച്ചത്. ശ്രീജിത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഡി. സി. സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ, കെ.പി സി.സി ജനറ ൽ സിക്രട്ടറി അഡ്വ.പി എം നിയാസ്, സത്യൻ കടിയങ്ങാട്, മാടഞ്ചേരി സത്യനാഥൻ, ഷബിർ എളവന ക്കണ്ടി, വത്സല പുല്ല്യത്ത് എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു. ആശ്രിത നിയമനത്തിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തിരമായി ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.


