സുപ്രീംകോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ജെ. എസ്. ഖെഹര്‍ സ്ഥാനമേറ്റു

ഡല്‍ഹി : ജസ്റ്റിസ് ജെ. എസ്. ഖെഹര്‍ സുപ്രീംകോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ടി. എസ്. ഠാക്കൂര്‍ ചൊവ്വാഴ്ച വിരമിച്ച സാഹചര്യത്തിലാണ് സ്ഥാനാരോഹണം. സിഖ് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റീസ് ജഗദീഷ് സിങ് ഖെഹര്‍ എന്ന ജെ എസ് ഖെഹര്‍. 2017 ആഗസ്റ്റ് 27 വരെയാണ് അദ്ദേഹത്തിന് ചുമതലയില്‍ തുടരാനാകുക. അതേസമയം, ജസ്റ്റിസ് ജെ എസ് ഖെഹറിനെ ചീഫ് ജസ്റ്റിസാക്കുന്നതിന് എതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.
