സുനാമി വീടുകൾ അർഹരായവർക്ക് വിതരണം ചെയ്യുന്നു

കൊയിലാണ്ടി: 2011 ൽ റവന്യൂ അധികൃതർ ചേമഞ്ചേരി പഞ്ചായത്തിൽ സുനാമി ഫണ്ടുപയോഗിച്ച് നിർമ്മിച്ച വീടുകൾ അർഹരായവർക്ക് വിതരണം ചെയ്യാൻ നടപടിക്ക് പൂർത്തിയായി വരുന്നതായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസി: അശോക് കോട്ട് പറഞ്ഞു.
പൊയിൽക്കാവ് ബിച്ചിനു സമീപമാണ് സുനാമി പുനരധിവാസ വീടുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ശരിയായ ഗുണഭോക്താകൾക്ക് കൈമാറാത്തതിനാൽ വീടുകൾ കാടുകയറി നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ വാട്ടർ ടാപ്പുകൾ അടക്കം തകർന്ന അവസ്ഥയിലാണ്.

25 ഓളം വിടുകളാണ് ഇവിടെയുള്ളത്. ഇതിൽ 20 അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് പേരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുമെന്ന് അശോകൻകോട്ട് പറഞ്ഞു. സുനാമി വീടുകൾക്ക് അറ്റകുറ്റപണികൾ നടത്താൻ ആവശ്യമായ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കും. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ സ്ഥലത്ത് കിണർ നിർമ്മിക്കാനുള്ള പദ്ധതി സമർപ്പിച്ചിട്ടുണ്ട്.

