സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍

തിരുവനന്തപുരം :യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവെച്ച വി.എം സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പേ വി.എം സുധീരന്‍ ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ആവശ്യപ്പെട്ടിരുന്നു. സുധീരന്റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി, പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയതായും മുനീര്‍ അറിയിച്ചു.

