KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കൽ: പി.പി. സുനീർ

കൊയിലാണ്ടി: ബി.ജെ.പി ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കലെന്ന് പി.പി. സുനീർ. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് കനത്ത ആഘാതമാണ് ബി. ജെ പി നൽകുന്ന കേന്ദ്ര ഭരണത്തിൽ സംഭവിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം പി.പി. സുനീർ പറഞ്ഞു. ആനക്കുളം ഇ.പി. ഗോപാലൻ നഗറിൽ സി.പി.ഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തിയും, പുതിയ പദ്ധതികൾ ആവിഷ്കരിച്ചും കേരളത്തിലെ ഇടതു മുന്നണി സർക്കാർ മുന്നോട്ട് പോകുകയാണ്. രാജ്യത്തിനുതന്നെ മാതൃകയായി മാറുകയാണ് സംസ്ഥാന ഭരണം എന്നും സുനീർ പറഞ്ഞു. കെ.എസ്. രമേഷ് ചന്ദ്ര, സി.ആർ മനേഷ്, ഗിരിജ കായലാട്ട്, എന്നിവരടങ്ങിയ പ്രസീഡിയവും, പി. കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, കെ.കെ. സജീവൻ എന്നിവരടങ്ങിയ സ്റ്റിംയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ, ഇ.കെ. അജിത്ത്, എസ്. സുനിൽ മോഹൻ, കെ.ടി കല്യാണി, പി.കെ വിശ്വനാഥൻ, കെ. ചിന്നൻ നായർ എന്നിവർ സംസാരിച്ചു. കെ.എസ്. രമേഷ് ചന്ദ്രയെ സെക്രട്ടറിയായും, സി.ആർ. മനേഷിനെ അസി. സിക്രട്ടറിയായും തെരഞ്ഞെടുത്തു. കൊയിലാണ്ടി സ്റ്റേഡിയം  നഗരസഭ ഏറെറടുക്കുക. നന്തി – ചെങ്ങോട്ടു കാവ് ബൈപാസ് നിർമ്മാണ പ്രവൃത്തികൾക്കിടെ നീർച്ചാലുകൾ അടഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *