സി.പി.ഐ.(എം). നേതൃത്വത്തിൽ കൂമൻതോട് കിണർ നവീകരിക്കൽ ആരംഭിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണം, ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ.(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി പന്തലായനി കൂമൻതോട് നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു.
നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ മുൻ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. നാരായണൻ മാസ്റ്റർ, പി. ചന്ദ്രശേഖരൻ, തുടങ്ങിയവർ ആശംസകൾ നേർന്നു. യു. കെ. ചന്ദ്രൻ സ്വാഗതവും, സി. കെ. ആനന്ദൻ നന്ദിയും പറഞ്ഞു.

എൻ. സി. സത്യൻ, കെ. സുധാകരൻ, സുബ്രഹ്മണ്യൻ, കൊളക്കണ്ടി രമേശൻ, കെ. കെ. വിനോദ് എന്നിവർ വർക്കുകൾക്ക് നേതൃത്വം നൽകി.

