സി. പി. ഐ. (എം) ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനും വർഗ്ഗീയതക്കുമെതിരെ സി.പി.ഐ.എം കൊയിലാണ്ടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കൂട്ടായ്മ കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. രാജ്യത്ത് രണ്ടായിരം കേന്ദ്രങ്ങളിലാണ് കൂട്ടായ്മ നടന്നത്.
കൊയിലാണ്ടയിൽ സി.പി.ഐ.എം. സൗത്ത് സെൻട്രൽ ലോക്കൽ കമ്മിറ്റികൾ മത്സ്യമാർക്കറ്റ് പരിസരത്ത് നടത്തിയ പരിപാടിയിൽ ലോക്കൽ സെക്രട്ടറി ടി. വി. ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ടി. ഗോപാലൻ, പി. കെ. ഭരതൻ തുടങ്ങിയവർ സംസാരിച്ചു.

