സി.പി.ഐ.എം അരിക്കുളം ലോക്കൽ കുടുംബ സംഗമം

കൊയിലാണ്ടി > സി.പി.ഐ.എം അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് മുക്കിൽ നടന്ന പരിപാടി സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, എ. സി. അംഗങ്ങളായ കന്മന ശ്രീധരൻ മാസ്റ്റർ, സി.അശ്വനീദേവ്, ഏ.കെ.എൻ. അടിയോടി, എ. എം. സുഗതൻ മാസ്റ്റർ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടേ് സി.രാധ എന്നിവർ സംസാരിച്ചു. ടി. താജുദ്ദീൻ സ്വാഗതവും വി. ബഷീർ നന്ദിയും പറഞ്ഞു.
