സി.പി.എം, ഡി.വൈ.എഫ്.ഐ. ബോര്‍ഡുകളും ഫ്ളക്സുകളും പോലീസ് നശിപ്പിച്ചു

നാദാപുരം: തൂണേരി ടൗണിലുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ. ബോര്‍ഡുകളും ഫ്ളക്സുകളും പോലീസ് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് നാദാപുരം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചതായി സി.പി.എം. ആരോപിക്കുന്നത്. ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തതായാണ് പരാതി.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ തൂണേരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. നെല്ല്യേരി ബാലന്‍, കനവത്ത് രവി, ടി.ജിനീഷ് എന്നിവര്‍ സംസാരിച്ചു. തൂണേരി ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ച് മയക്ക് മരുന്നും മദ്യ വില്‍പ്പയും നടക്കുന്നതായി സ്ത്രീകള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നതായി നാദാപുരം പോലീസ് അറിയിച്ചു.

ഇവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. മുന്നറിയിപ്പില്ലാതെ എടുത്തുമാറ്റി നശിപ്പിച്ച പോലീസ് നടപടി ശരിയല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

